ഇവിടെയുള്ള വരികൾ വെറും വാക്കുകളുടെ കൂട്ടമല്ല, മനസിന്റെ ആഴങ്ങളിൽ നിന്ന് പൊഴിഞ്ഞു വീണ പ്രതിഫലനങ്ങൾ ആണ്. പ്രണയത്തിന്റെ മാധുര്യം, കാമത്തിൻറെ ജ്വാലകൾ, വേദനയുടെ കഠിനത, ജീവിതത്തിന്റെ നിശ്ശബ്ദതകൾ, അവസാനിച്ച പ്രണയങ്ങൾ, മറഞ്ഞ പുഞ്ചിരികൾ, അടങ്ങിയ വേദനകൾ, ലഹരിയുടെ മായാജാലം—എല്ലാം ഇതിൽ ഉറഞ്ഞു നില്ക്കുന്നു. എൻ്റെ എഴുത്തുകളിൽ നിങ്ങൾ ജീവിതത്തിന്റെ അതിർവരമ്പുകൾ തിരയെരുത്, ഓരോ വരിയും മനസ്സിന്റെ മടിത്തട്ടിൽ സൃഷ്ടിക്കപ്പെട്ട ഒരു ചെറിയ വിസ്മയമാണ്, കാലവും അനുഭവങ്ങളും പകർത്തുന്ന ഒരു മിന്നൽ ചിത്രമാണ്. ഇതിൽ വീണു മൂടിയ ചിന്തകൾ നിങ്ങളുടെ ഉള്ളിലേക്ക് ഒഴുകി ആത്മാവിന്റെ പാതകളിൽ പ്രത്യക്ഷമാകട്ടെ...✍🏽
ജോൾസൺ വർഗീസ് (ജെ.വി.)